ഭീതി ഒഴിയാതെ മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ജനവാസ കേന്ദ്രത്തിലും കടുവയെത്തി

ഭീതി ഒഴിയാതെ മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ജനവാസ കേന്ദ്രത്തിലും കടുവയെത്തി

Sep 13, 2026 - 16:04
 0
ഭീതി ഒഴിയാതെ മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ജനവാസ കേന്ദ്രത്തിലും കടുവയെത്തി
This is the title of the web page

ഇടുക്കി: മൂന്നാറില്‍ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. ഗൂഡാര്‍വിള എസ്റ്റേറ്റിനുപിന്നാലെ മാട്ടുപ്പെട്ടിയിലെ ജനവാസ കേന്ദ്രത്തിലും തൊഴിലാളികള്‍ കടുവയെ നേരില്‍ക്കണ്ടു. കാല്‍പ്പാടുകള്‍ സ്ഥിരീകരിച്ചതോടെ മൂന്നാറിലും ദേവികുളത്തുമായി 30ലേറെ ക്യാമറകള്‍ സ്ഥാപിച്ച് വനപാലകര്‍ നിരീക്ഷിച്ചുവരികയാണ്. തുടര്‍ച്ചയായി ജനവാസ മേഖലകളിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവയെ അടിയന്തരമായി പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞദിവസം തോട്ടംതൊഴിലാളിയാണ് മാട്ടുപ്പെട്ടിയില്‍ കടുവയെ കണ്ടത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകളും കണ്ടെത്തി. സൗത്തുപാറ, തെന്‍മല, ഹാപ്പിസ്റ്റോര്‍, പാമ്പന്‍മല, നെട്ടിക്കുടി, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow