കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ഗണിതശാസ്ത്രമേള നടന്നു
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ഗണിതശാസ്ത്രമേള നടന്നു
ഇടുക്കി: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഗണിതശാസ്ത്രമേള കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്നു. മുരിക്കാശേരി പാവനാത്മ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. കിരണ്‍ മാത്യു ഉദ്ഘാടനംചെയ്തു. ഗണിതശാസ്ത്ര മേഖലയില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിതശാസ്ത്രമേള സംഘടിപ്പിച്ചത്. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ കെ എന്‍ രഘു അധ്യക്ഷനായി. ജില്ലയിലെ എല്ലാ ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകളിലെ ശാസ്ത്ര വിദ്യാര്‍ഥികളും മേളയില്‍ പങ്കെടുത്തു. ബിവിഎന്‍ ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരന്‍, സംയോജകന്‍ പി ആര്‍ സജീവന്‍, ഉപാധ്യക്ഷന്‍ കെ സുരേഷ്, ശാസ്ത്രമേള പ്രമുഖ് റാണിമോള്‍ കെ നായര്‍, സഹ പ്രമുഖ് സൗമ്യ പ്രദീപ്, പ്രിന്‍സിപ്പല്‍ കെ എസ് മധു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?