കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് തുറന്നു 

കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് തുറന്നു 

Sep 13, 2026 - 17:00
Sep 13, 2026 - 17:03
 0
കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് തുറന്നു 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിന്റെ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. അപകടങ്ങള്‍, സന്ധി, പേശി സംബന്ധമായ പ്രശ്‌നങ്ങള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികള്‍ക്ക് പിന്തുണയും പരിചരണവും നല്‍കുന്നതിന് യൂണിറ്റ് സഹായകമാകും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി കെ പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ മുല്ലയ്ക്കല്‍, ഡോ. മഹേഷ്, പഞ്ചായത്തംഗം ബിന്ദു ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow