ചേമ്പളത്ത് മാലിന്യം തള്ളല്‍ രൂക്ഷം
ചേമ്പളത്ത് മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളത്ത് മാലിന്യം തള്ളല്‍ രൂക്ഷം. രാത്രികാലങ്ങളില്‍ മേഖലയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയിട്ടുണ്ട്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം പഞ്ചായത്തംഗത്തിന്റെ വീടിന് മുമ്പിലും മാലിന്യം തള്ളിയതായി പരാതി ഉയര്‍ന്നിരുന്നു. സമീപപ്രദേശത്തെ മറ്റ് വീടുകളുടെ മുമ്പിലും മാലിന്യം ചാക്കുകളിലാക്കി തള്ളിയത് കണ്ടെത്തി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികള്‍
What's Your Reaction?






