ട്രാന്‍സ്‌ഫോമറിന്റെ സുരക്ഷാവേലി തകര്‍ന്നിട്ട് ആറുമാസം: പുനര്‍നിര്‍മിക്കാന്‍ നടപടയില്ല
ട്രാന്‍സ്‌ഫോമറിന്റെ സുരക്ഷാവേലി തകര്‍ന്നിട്ട് ആറുമാസം: പുനര്‍നിര്‍മിക്കാന്‍ നടപടയില്ല

ഇടുക്കി: മാട്ടുക്കട്ടയില്‍ വാഹനമിടിച്ച് തകര്‍ത്ത ട്രാന്‍സ്‌ഫോര്‍മറിന്റെ സംരക്ഷണവേലി പുനര്‍നിര്‍മിക്കണമെന്നാവശ്യം ശക്തം. ആറുമാസം മുമ്പ് മലയോര ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ വാഹനമിടിച്ചാണ് സംരക്ഷണവേലി തകര്‍ന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഭീഷണിയുയര്‍ത്തുന്നതായും പരാതിയുണ്ട്. തകര്‍ന്ന സംരക്ഷണവേലി കരാറുകാര്‍ പുനര്‍നിര്‍മാക്കാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ഈ ട്രാന്‍സ്‌ഫോര്‍മറിന്റ സമീപത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുകയും ട്രാന്‍സ്‌ഫോമറിന് സംരക്ഷണവേലി നിര്‍മിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






