കട്ടപ്പന വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
കട്ടപ്പന വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതികൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചത്തിനുശേഷം ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. എല്ലാവിധത്തിലും സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടുമായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി അഡ്വ. കെ ജെ ബെന്നി ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, സിബി പാറപ്പായി, ജെസി ബെന്നി, സജിമോള്‍ ഷാജി, ബീനാ സിബി, ഐബിമോള്‍ രാജന്‍, സോണിയ ജെയ്ബി, സാലി കുര്യാക്കോസ് ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍ കെ ഡി, രാധാകൃഷ്ണന്‍,ബിജു പുന്നോലി, റൂബി വേഴമ്പത്തോട്ടം, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം,ഷാജി പൊട്ടനാനി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






