വണ്ടിപ്പെരിയാറില്‍ നിയന്ത്രണംവിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ നിയന്ത്രണംവിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: നിയന്ത്രണംവിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. വണ്ടിപ്പെരിയാര്‍ ഡൈമൂക്ക് സ്വദേശികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ കവലയില്‍ ശനിയാഴ്ച രാത്രി 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. നെല്ലി ലയില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ടാറ്റാ സുമോ വണ്ടിപ്പെരിയാറില്‍ നിന്നും ഡൈമൂക്കിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട സുമോ കക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി കടയിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡൈമൂക്ക് സ്വദേശികളായ സുരേഷ് (39)പ്രിയ (29), മനോജ് (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






