കാമാക്ഷി 1558-ാം നമ്പര്‍ ശാഖാ യോഗത്തില്‍ ബാലവേദി പ്രവേശനോത്സവം
കാമാക്ഷി 1558-ാം നമ്പര്‍ ശാഖാ യോഗത്തില്‍ ബാലവേദി പ്രവേശനോത്സവം

ഇടുക്കി: കാമാക്ഷി 1558-ാം നമ്പര്‍ ശാഖാ യോഗത്തില്‍ ബാലവേദി പ്രവേശനോത്സവം നടത്തി. ഗുരുസ്പര്‍ശം 2024 എന്ന പേരില്‍ നടത്തിയ പരിപാടി മലനാട് എസ് എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മത്തിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് എസ് എന്‍ ഡി പി ശാഖാ യോഗങ്ങളില്‍ ബാലവേദി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ക്ക് ബാലവേദി ക്ലാസുകള്‍ നടത്തുന്നത്.
ശാഖാ യോഗം പ്രസിഡന്റ് വി ബി സോജു ശാന്തി അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി കെ എസ് പ്രസാദ് സ്വാഗതവും ക്ഷേത്രം മേല്‍ശാന്തി പ്രതീഷ് ശാന്തി മുഖ്യപ്രഭാഷണവും നടത്തി. ക്ഷേത്രം വൈസ് പ്രസിഡന്റ് സുരേഷ് കെ, ദേവിക വിജയന്‍, അനന്തകൃഷ്ണന്‍ അമ്പിളി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






