കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 21, 22, 23 തീയതികളില്‍

കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 21, 22, 23 തീയതികളില്‍

Mar 19, 2024 - 23:18
Jul 5, 2024 - 23:48
 0
കുന്തളംപാറ ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 21, 22, 23 തീയതികളില്‍
This is the title of the web page

ഇടുക്കി: കുന്തളംപാറ ദുര്‍ഗ-ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 21, 22, 23 തീയതികളില്‍ ആഘോഷിക്കും. ക്ഷേത്രം തന്ത്രി കല്ലാരിവേലിഇല്ലത്ത് പരമേശ്വര ശര്‍മ തിരുമേനി കാര്‍മികത്വം വഹിക്കും. 21ന് രാവിലെ 5.05ന് നിര്‍മാല്യദര്‍ശനം, ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഒമ്പതിന് കലശം, 9.30ന് പറയെടുപ്പ്, 10.30ന് ആയില്യപൂജ. രാത്രി 6.30മുതല്‍ നൃത്തനൃത്യങ്ങള്‍, കൈകൊട്ടിക്കളി, ഏഴിന് അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പടയണി എടുത്തുവരവ്, എട്ടുമുതല്‍ കടമ്മനിട്ട ഗോത്രകലാകളരിയുടെ പടയണി, അന്നദാനം.

22ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് പറയെടുപ്പ്, വൈകിട്ട് നാലിന് അഷ്ടനാഗ കളമെഴുത്തും സര്‍പ്പംപാട്ടും, 6.45ന് അമ്പലക്കവല സരസ്വതി ഡാന്‍സ് ഗ്രൂപ്പിന്റെ കൈകൊട്ടിക്കളി, ഏഴുമുതല്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിലെ കലാകാരന്‍മാരുടെ സംഗീതസന്ധ്യ, 7.20ന് പൂമൂടല്‍, അന്നദാനം, 8.30ന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ രാഹുല്‍ കൊച്ചാപ്പിയും മനോജ് പുത്തൂരും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, രാത്രി 10ന് മലമൂര്‍ത്തിക്ക് വെള്ളംകുടി വയ്പ്പും കരീംഗുരുതിയും, 10.30ന് ദേശഗുരുതി.

23ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് പറയെടുപ്പ്, 11ന് പകല്‍പ്പൂരത്തില്‍ സതീഷ് കട്ടപ്പന നയിക്കുന്ന 30ല്‍പ്പരം കലാകരന്‍മാര്‍ അണിനിരക്കുന്ന പാഞ്ചാരിമേളം, വൈകിട്ട് 6.30ന് ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര, അന്നദാനം. 8.15ന് ഓടക്കുഴല്‍ വാദനം, 8.20ന് ക്ഷേത്രകമ്മിറ്റിയുടെ ചികിത്സാ ധനസഹായ വിതരണം, 8.30ന് അമ്പലപ്പുഴ ആനന്ദം കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള, രാത്രി 10.30ന് പൂരമിടി.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യകാര്യദര്‍ശി പി എസ് ഷാജി, പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ എം എം രാജന്‍, കണ്‍വീനര്‍ ടി ജി അജീഷ്, അനില്‍കുമാര്‍ എസ് നായര്‍, ദിനേശന്‍ കൂടാരത്തുകിഴക്കേതില്‍, പി കെ കൃഷ്ണന്‍കുട്ടി, പി എം ഷിജു, ശ്രീജിത്ത് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow