സഹപാഠിക്ക് സ്‌നേഹഭവനമൊരുക്കാന്‍ ബിരിയാണി ചലഞ്ച്
സഹപാഠിക്ക് സ്‌നേഹഭവനമൊരുക്കാന്‍ ബിരിയാണി ചലഞ്ച്

ഇടുക്കി: സഹപാഠിക്ക് വീടൊരുക്കുന്നതിനായി ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഭവനത്തിന്റെ നിര്‍മാണത്തിന് അവശ്യമായ തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് സംഘടിപ്പിച്ചത്. എന്‍എസ്എസ് യുണിറ്റ് ഭരവാഹികള്‍ മുന്‍കുട്ടി എത്തി ശേഖരിച്ച ഓര്‍ഡറുകളുടെ അടിസ്ഥനത്തിലാണ് ബിരിയാണികള്‍ തയ്യാറാക്കി നല്‍കിയത്. ഒരു ബിരിയാണിക്ക് 150 രൂപ എന്ന നിരക്കില്‍ കൂപ്പണ്‍ എടുത്ത് ഈ പദ്ധതിയുടെ ഭാഗമായവര്‍ക്കാണ് ബിരിയാണികള്‍ വിതരണം ചെയ്തത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്കായി പണികഴിപ്പിക്കുന്ന സ്‌നേഹഭവനത്തിന്റെ നിര്‍മാണത്തിന് 6.5 ലക്ഷം രൂപയോളം ചെലവ് വരും.
വിവിധ സ്ഥപനങ്ങള്‍ , വീടുകള്‍ തുടങ്ങി പല മേഖലകളിലായി 2100 ബിരിയാണികളാണ് എന്‍.എസ്.എസ്. യൂണിറ്റ് ഭാരവാഹികള്‍ വിറ്റഴിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജീമോന്‍ ജേക്കബ്, പ്രോഗ്രാം ഓഫീസര്‍ ലാലി സെബാസ്റ്റ്യന്‍, കണ്‍വീനര്‍ സജിന്‍ സ്‌കറിയ ,എന്‍എസ്എസ്. യൂണിറ്റ് അംഗങ്ങള്‍, അധ്യപകര്‍, തുടങ്ങിയവര്‍ ബിരിയാണി ചലഞ്ചിന്റ ഭാഗമായി.
What's Your Reaction?






