അയ്യപ്പന്‍കോവില്‍ മേഖലയിലെ വരള്‍ച്ചയില്‍ നശിച്ച കൃഷി സ്ഥലങ്ങള്‍ കൃഷി ഓഫീസര്‍ സന്ദര്‍ശിക്കുന്നില്ലായെന്ന് പരാതി
അയ്യപ്പന്‍കോവില്‍ മേഖലയിലെ വരള്‍ച്ചയില്‍ നശിച്ച കൃഷി സ്ഥലങ്ങള്‍ കൃഷി ഓഫീസര്‍ സന്ദര്‍ശിക്കുന്നില്ലായെന്ന് പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഈ വര്‍ഷത്തെ വരള്‍ച്ചയില്‍ നശിച്ച കൃഷി ദേഹണ്ഡങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ലായെന്ന് പരാതി. ഇത് അയ്യപ്പന്‍കോവില്‍ കൃഷിഭവനില്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും കൃഷി ദേഹണ്ഡങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പരാതി. ഇതോടൊപ്പം കൃഷിമന്ത്രി കഴിഞ്ഞദിവസം കട്ടപ്പനയില്‍ എത്തുകയും വിവിധ കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക മേഖലയെ തൊഴിലുറപ്പുമായി ബന്ധിപ്പിക്കണമെന്നും ഇടുക്കിയെ കാര്‍ഷിക ദുരന്ത മേഖലയായി പ്രഖ്യാപിച്ച് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാലാണ് ആവശ്യമായ നടപടി സ്വീകരിക്കാത്തതെന്നും ഇന്‍ഷുറന്‍സ് ചെയ്തിട്ടുള്ള കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും അയ്യപ്പന്‍കോവില്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
What's Your Reaction?






