ഇടുക്കി: ഇരട്ടയാര്‍ അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല നടത്തി. മേല്‍ശാന്തി മോഹനന്‍ കാനത്തില്‍ പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ശ്രീഭൂതബലി എന്നിവ നടന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രജനി സജി, അയ്യപ്പ സേവാസംഘം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി എന്‍ സതീശന്‍, സെക്രട്ടറി പി ജി പ്രസാദ്, സ്റ്റേറ്റ് ട്രഷറര്‍ പി വി സുരേഷ്, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് താലപ്പൊലി ഘോഷയാത്ര, ബിജു പുളിക്കലേടത്തിന്റെ ആത്മീയ പ്രഭാഷണം, പ്രസിദ്ധ പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും നടക്കും.