ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ പള്ളി വികാരി: വജ്ര ജൂബിലി ഫെല്ലോഷിപ്പിലൂടെ ചെണ്ടമേളം പരിശീലനം ആരംഭിച്ച് കോവില്‍മല പള്ളി വികാരി ഫാ. ജോമോന്‍ വട്ടത്തറ
ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ പള്ളി വികാരി: വജ്ര ജൂബിലി ഫെല്ലോഷിപ്പിലൂടെ ചെണ്ടമേളം പരിശീലനം ആരംഭിച്ച് കോവില്‍മല പള്ളി വികാരി ഫാ. ജോമോന്‍ വട്ടത്തറ

ഇടുക്കി: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിലൂടെ ചെണ്ടമേളം പരിശീലനത്തില്‍ ഹരിശ്രീ കുറിച്ച് വൈദികനും. കാഞ്ചിയാര്‍ കോവില്‍മല സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോമോന്‍ വട്ടത്തറയാണ് സൗജന്യ കലാപരിശീലനത്തില്‍ പങ്കാളിയാകുന്നത്. അരുണാചല്‍പ്രദേശ് ഡാമിന്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍നിന്ന് ഒരുമാസം മുമ്പാണ് കോവില്‍മല പള്ളി വികാരിയായി ചുമതലയേറ്റത്. ഇതിനിടെ മാധ്യമങ്ങളിലൂടെ വജ്ര ജൂബിലി ഫെല്ലോഷിപ്പിനെക്കുറിച്ച് അറിയാനിടയായി. ഉടന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാലിനെ ബന്ധപ്പെട്ടതോടെ ചെണ്ടയില്‍ ഫെല്ലോഷിപ്പ് ലഭിച്ച ബാബു മാത്യുവിനെ പരിശീലകനായി നിയോഗിച്ചു. വികാരിക്കൊപ്പം ഇടവകയിലെ നിരവധിപേര്‍ ചെണ്ട പരിശീലനം ആരഭിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ ചെണ്ടമേളം ഏറെ ആസ്വദിക്കുന്നയാളാണ് ഫാ. ജോമോന്‍. പരിശീലനം പൂര്‍ത്തിയാക്കി പള്ളിയിലെ തിരുനാളിന് ചെണ്ടമേളം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളി, തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി എന്നിവിടങ്ങളില്‍ സഹവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബഥേല്‍ വട്ടത്തറ ജോസഫിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ്.
What's Your Reaction?






