ഇരട്ടയാറില്‍ കേരളോത്സവ വേദിയിലേക്ക് ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം: കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റവും ഉന്തും തള്ളും

ഇരട്ടയാറില്‍ കേരളോത്സവ വേദിയിലേക്ക് ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം: കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റവും ഉന്തും തള്ളും

Nov 9, 2026 - 10:43
 0
ഇരട്ടയാറില്‍ കേരളോത്സവ വേദിയിലേക്ക് ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം: കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റവും ഉന്തും തള്ളും
This is the title of the web page

ഇടുക്കി: ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി സംരക്ഷണ സമിതി ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉന്തും തള്ളും. സമ്മേളനം നടന്ന ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് ഗ്രൗണ്ടിലേക്ക് സമരക്കാര്‍ പ്രവേശിക്കുന്നത് തടയാന്‍ നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് നേരിയ സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു.
ഞായറാഴ്ച വൈകിട്ട് 6.45ഓടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര്‍ പന്തംകൊളുത്തി പ്രകടനമായി ഇരട്ടയാര്‍ ടൗണില്‍നിന്ന് സ്‌കൂളിലേക്കുള്ള റോഡിലേക്ക് എത്തിയത്. പൊലീസുകാര്‍ ഇവരെ തടഞ്ഞതിനുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ഇതോടെ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റി. റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാര്‍ ടൗണിലെത്തി യോഗവും നടത്തി.
43 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറി ഏകപക്ഷീയമായാണ് ഇരട്ടയാറിലേക്ക് മാറ്റിയതെന്നും തിരികെ ഈട്ടിത്തോപ്പില്‍ പുനരാരംഭിക്കുംവരെ സമരം തുടരുമെന്നും സമിതി നേതാക്കള്‍ പറഞ്ഞു. ഒന്നര മാസമായി സമരം നടത്തിയിട്ടും ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയാണ്. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള തുടര്‍സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. നേതാക്കളായ ശ്രീകാന്ത് പേങ്ങാട്ടുതെക്കല്‍, പി ഡി മധു, രാജന്‍ വെള്ളാപ്പള്ളില്‍, വിനീത് വിജയന്‍, കെ എസ് ബിജു എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow