കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു
കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു
ഇടുക്കി: കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവത്തിന്റെ ഭാഗമായി ഗജപൂജയും ആനയൂട്ടും നടന്നു. തന്ത്രി രാജീവര് കണ്ഠര്‍ താഴെമണ്‍മഠം മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി കണ്ണന്‍ പോറ്റി വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥി ഗണേശപൂജക്ക് ഉത്തമമായതിനാല്‍ ഈ പുണ്യ ദിനത്തിന്റെ സൗഭാഗ്യം ഏറ്റുവാങ്ങാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് പി. രവീന്ദ്രന്‍ നായര്‍, സെക്രട്ടറി മോഹനന്‍ ചെല്ലപ്പന്‍, ഗംഗാധരന്‍ പിള്ള, പുഷ്പരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?