അയ്യപ്പന്‍കോവില്‍ കൂരാമ്പാറ പാലം അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധം
അയ്യപ്പന്‍കോവില്‍ കൂരാമ്പാറ പാലം അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൂരാമ്പാറ പാലത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധം ശക്തം. മേരികുളത്തു നിന്ന് ആറേക്കര്‍ ആലടി തുടങ്ങി വിവിധ മേഖലകളിലേക്ക് നിരവധി വാഹന കാല്‍നട യാത്രികര്‍ കടന്നുപോകുന്ന പാലമാണ് നാളുകളായി അവഗണനയുടെ വക്കില്‍ നില്‍ക്കുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ നിര്‍മാണ സമയത്ത് മേരികുളത്തു നിന്ന് ആലടിയിലേക്ക് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് തിരിച്ചുവിട്ടിരുന്നത്. ഭാരവാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ 60 വര്‍ഷം പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചു. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നു പോകുന്നതിനും ബുദ്ധിമുട്ടാണ്. ഉടനെ അറ്റകുറ്റപ്പണി പൂര്‍ത്തികരിച്ച് പാലം സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






