ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷവും പുതുതായി നിര്‍മിച്ച ഓഡിറ്റോറിയവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഓഡിറ്റോറിയം വെഞ്ചിരിച്ചു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ലെഫ്. ഡോ. റെജി ജോസഫ് ഊരാശാല, അധ്യാപകരായ സൂസമ്മ ജോസഫ്, ബിജു അഗസ്റ്റിന്‍, സിസ്റ്റര്‍ സെലിന്‍, ഇ കെ സെലിനാമ്മ എന്നിവര്‍ക്കും കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥനെ കണ്ടെത്തി ഏല്‍പ്പിച്ച പ്ലസ്വണ്‍ വിദ്യാര്‍ഥി പ്രിന്‍സ് വിജിക്കും ഉപഹാരം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, റവ. ജോര്‍ജ് തകിടിയേല്‍, ജിന്‍സണ്‍ വര്‍ക്കി, എം വി ജോര്‍ജ്കുട്ടി, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കല്‍, ഫാ. ജിതിന്‍ പാറയ്ക്കല്‍, ബിനു ജസ്റ്റിന്‍, എം എ അഗസ്റ്റിന്‍, ഷേര്‍ളി കെ പോള്‍, ആല്‍ബിന്‍ ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






