ജില്ലാ അണ്ടര്‍ 19 ചെസ് ടൂര്‍ണമെന്റ് ജൂലൈ 5ന് കട്ടപ്പനയില്‍
ജില്ലാ അണ്ടര്‍ 19 ചെസ് ടൂര്‍ണമെന്റ് ജൂലൈ 5ന് കട്ടപ്പനയില്‍
ഇടുക്കി: കട്ടപ്പന കോംപറ്റീറ്റര്‍ പിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ അണ്ടര്‍ 19 ഓപ്പണ്‍ & ഗേള്‍സ് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ജൂലൈ 5 ഞായറാഴ്ച രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള കോംപറ്റീറ്റര്‍ പിഎസ്‌സി പരിശീലന കേന്ദ്രത്തിലാണ് മത്സരം നടക്കുക. 19 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാര്‍ക്ക് പ്രത്യേക അംഗീകാരവും നല്‍കും. 250 രൂപയാണ് എന്‍ട്രി ഫീസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/LwyrxmAT6Z3FUCvW9 എന്ന ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645672111, 9961240068 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?