നെടുങ്കണ്ടം മാന്‍കുത്തിമേട്ടിലെ കാരവാന്‍ പാര്‍ക്ക് : ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ നിര്‍ദേശം
നെടുങ്കണ്ടം മാന്‍കുത്തിമേട്ടിലെ കാരവാന്‍ പാര്‍ക്ക് : ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ നിര്‍ദേശം
ഇടുക്കി: നെടുങ്കണ്ടം മാന്‍കുത്തിമേട്ടിലെ കാരവാന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോക്കുവരവ് റദ്ദ് ചെയ്യുന്നതിന് ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തുന്നതിന് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ക്കും നിര്‍ദേശം നല്‍കി. നിയമങ്ങള്‍ പാലിക്കാതെ തുറന്നുപ്രവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തിച്ചാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നുമുള്ള ഹൈക്കോടതിയുടെ താക്കീതും നിലനില്‍ക്കെയാണ് റവന്യു വകുപ്പ് രണ്ട് തവണ പൂട്ടി സീല്‍ ചെയ്ത കാരവാന്‍ പാര്‍ക്ക് ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചിരിക്കുന്നതിന് പുറമേ ബാക്കിയുള്ള ഭൂമിയുടെ പട്ടയം വ്യാജമായി ചമച്ചാതണെന്നും സംശയമുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. പഞ്ചായത്തില്‍ നിന്നോ, റവന്യു വകുപ്പില്‍ നിന്നോ ഒരുവിധ അനുമതിയും നിലവില്ല. ചതുരംഗപ്പാറ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുമ്പോാള്‍ ഭൂമി സര്‍വേയില്‍ ഉള്‍പ്പെടുത്താനും നീക്കം നടന്നിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ സര്‍വേയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ഭൂമിയുടെ കരമടവ് മുടങ്ങിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ പോക്കുവരവ് റദ്ദ് ചെയ്യാനും ഉത്തരവായിരിക്കുന്നത്. സജീവ് സെബാസ്റ്റ്യന്‍ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വേണ്ട രേഖകള്‍ പരിശോധിക്കാതെ തെറ്റായ സര്‍വേ നമ്പറില്‍ ഭൂമി പോക്കുവരവ് ചെയ്‌തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതിനാല്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ മുന്‍ ആധാരരത്തിലേയും നിലവിലെ ആധാരത്തിലേയും സവേ നമ്പറുകള്‍ തെറ്റാണെന്ന് കലക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെടുകയും പ്രവര്‍ത്തനവും നിര്‍മാണവും തടയുകയും ചെയ്തതത്. ഇതിന് പിന്നാലെ ഹര്‍ജിക്കാരനെ സ്വാധീനിച്ച് ഇയാള്‍ ഹര്‍ജി പിന്‍വലിപ്പിച്ചെങ്കിലും കോടതി ഉത്തരവ് നിലല്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നതാണ്.
What's Your Reaction?

