കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന പബ്ലിക് ലൈബ്രറിയും കാസ്‌ക് കട്ടപ്പനയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കട്ടപ്പന ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷതനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ ജെ ബെന്നി, നഗരസഭാ കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോസ് പുളിക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബെന്നി കുന്നേല്‍, ഉല്ലാസ് തുണ്ടത്തില്‍, ജോസ് മാക്കിയില്‍, സജി ഇലവുങ്കല്‍ , റ്റി ബി ശശി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോണിനും ലഹരിക്കും അടിമപ്പെടാതെ കായിക ക്ഷമതയില്‍ വളര്‍ന്നുവരുവാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന ആശയമാണ് പരിശീലന ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. ഏപ്രില്‍ ,മെയ് മാസങ്ങളില്‍ രാവിലെയും വൈകിട്ടുമാണ് പരിശീലനം.
What's Your Reaction?






