ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ജൂണ്‍ 27 വരെ
ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ജൂണ്‍ 27 വരെ

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംങില്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 1) പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ. ഒരു വര്‍ഷം, രണ്ടു സെമസ്റ്റര്‍) 2) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി ടി ഓ എ. രണ്ടു സെമസ്റ്റര്‍, ഒരു വര്‍ഷം) 3) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി സി എ. 6 മാസം) എന്നീ പി സ് സി അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . എസ്.സി, എസ്.ടി. ഓ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസില്ലാതെ പഠിക്കാവുന്നതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരമുള്ള ലംസംഗ്രാന്റും സ്‌റ്റൈപെന്ററും ലഭിക്കും. താല്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍ 27.06.2024 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സാധിക്കാത്തവര്‍ക്ക്, കോളേജില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്പ് ഡെസ്‌ക് വഴിയും അപേഷിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04868-250160, 8547005053.
What's Your Reaction?






