ആനക്കുഴി ഗാന്ധിനഗര്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം
ആനക്കുഴി ഗാന്ധിനഗര്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആനക്കുഴി ഗാന്ധിനഗര്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വള്ളീകാട്ട് പടി ഉള്‍പ്പെടെ തുരുത്ത് വരെയുള്ള റോഡിന്റെ അവസ്ഥ ഏറെ ശോചനീയമാണ്. ടാറിങ്ങ് ഇളകി വലിയ രീതിയിലുള്ള ഗര്‍ത്തങ്ങള്‍ റോഡില്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി തവണ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ തയ്യാറാകുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്. അതേ സമയം അടുത്തവര്‍ഷം മാര്‍ച്ചില്‍ അറ്റകുറ്റപണി നടത്തുന്നതിനു വേണ്ടി 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം സിജി കൊച്ചുമോന്‍ പറഞ്ഞു.
What's Your Reaction?






