വലിയപാറ കലാരഞ്ജിനി വായനശാല സംഗമവും കെ സി ജോര്‍ജിന് അനുമോദനവും
വലിയപാറ കലാരഞ്ജിനി വായനശാല സംഗമവും കെ സി ജോര്‍ജിന് അനുമോദനവും

ഇടുക്കി: വലിയപാറ കലാരഞ്ജിനി വായനശാലയിലെ അംഗങ്ങളുടെ സംഗമവും, സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കെ സി ജോര്‍ജിന് അനുമോദനവും സംഘടിപ്പിച്ചു. 40 വര്‍ഷത്തിനുശേഷമാണ് വായനശാലയുടെ അംഗങ്ങള്‍ ഒത്തുകൂടുന്നത്. കട്ടപ്പനയില്‍ കെ സി ജോര്‍ജിന് അടക്കം ആദ്യമായി നാടകം അവതരിപ്പിക്കാന്‍ അവസരം കൊടുത്തത് കലരഞ്ജിനി വായനശാല ആയിരുന്നു. വായനശാലയുടെ ആഭിമുഖ്യത്തില്‍ നിരവധി നാടകങ്ങളും കലാകാരന്മാരും ജന്മം എടുത്തു. യോഗത്തില്‍ കെ സി ജോര്‍ജ്, ജി കെ പന്നാംകുഴി, എം സി ബോബന്‍, സിജു ചക്കുംമ്മൂട്ടില്‍, സിജോമോന്‍ ജോസ്, രാധാകൃഷ്ണന്‍ നായര്‍, കെ കെ ഷാജി, ജയ്പത്തില്‍, ഫിലിപ്പോസ്സ്, ബിന്ദു, സി എം ഭാസ്‌ക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






