സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന
സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന

വെബ്‌ഡെസ്‌ക്: മുതിര്‍ന്ന തീര്‍ഥാടകര്‍, കാളികപ്പുറങ്ങള്‍, കുട്ടികള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന. വലിയ നടപ്പന്തലില്‍ ഒരു വരി ഇവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്‌ളൈഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനം നടത്താം. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ടുദര്‍ശനത്തിന് അനുവദിക്കും. ചോറൂണിന് ഉള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തര്‍ എത്തുന്നുണ്ട്. പതിനെട്ടാംപടി കയറുമ്പോള്‍ ഇവര്‍ക്ക് പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
What's Your Reaction?






