കട്ടപ്പന വെളിയിട വിസര്‍ജന വിമുക്ത നഗരസഭ

കട്ടപ്പന വെളിയിട വിസര്‍ജന വിമുക്ത നഗരസഭ

Nov 18, 2024 - 21:10
Nov 18, 2024 - 22:26
 0
കട്ടപ്പന വെളിയിട വിസര്‍ജന വിമുക്ത നഗരസഭ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയെ വെളിയിട വിസര്‍ജന വിമുക്ത(ഒഡിഎഫ് പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചു. ചെയര്‍പേഴ്സണ്‍ ബീനാ ടോമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. 2016 സെപ്റ്റംബര്‍ 29ല്‍ ഒഡിഎഫ് ആയി പ്രഖ്യാപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചശേഷമാണ് ഓഡിഎഫ് പ്ലസ് പ്രഖ്യാപനം നടത്തിയത്. 34 വാര്‍ഡുകളിലും പ്രഖ്യാപനം നടത്തിയിരുന്നു. തുറസായ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും മല മൂത്ര വിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 1000 രൂപ വരെ പിഴ ഈടാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. പൊതുഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ജൈവ- അജൈവ മാലിന്യങ്ങള്‍ തരം തിരിക്കുകയും ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിക്കുന്നതിനും അജൈവ മാലിന്യം ശാസ്ത്രീയ സംസ്‌കരണത്തിന് ഹരിതകര്‍മ സേനയ്ക്ക് കൈമാറുന്നതിനും കൃത്യമായി യൂസര്‍ ഫീ നല്‍കുന്നതിനും ശ്രദ്ധ ചെലുത്തണമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow