വാഴപ്പഴത്തിന് വിലയിടിവ്: കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി
വാഴപ്പഴത്തിന് വിലയിടിവ്: കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി
ഇടുക്കി: ഉല്‍പാദനം വര്‍ധിക്കുകയും കയറ്റുമതി കുറയുകയും ചെയ്തതോടെ ഞാലിപ്പൂവന്‍ ഉള്‍പ്പെടെ വാഴപ്പഴത്തിന് വിലയിടിവ്. നിലവില്‍ കിലോഗ്രാമിന് 50 രൂപ മാത്രമാണ് വിപണിയില്‍. കഴിഞ്ഞവര്‍ഷം ഇതേസീസണില്‍ 100 രൂപയിലേറെ വില ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ സീസണില്‍ ഉല്‍പാദനം കുത്തനെ വര്‍ധിച്ചു. കൂടാതെ, ഇതര സംസ്ഥാനങ്ങളിലേക്കും ആഭ്യന്തര വിപണികളിലേക്കഒമുള്ള കയറ്റുമതി കുറഞ്ഞതുമാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വ്യാപാരികളും കര്‍ഷകരും ചൂണ്ടിക്കാട്ടുന്നത്.
വിപണിയില്‍ വാഴപ്പഴത്തിന്റെ ലഭ്യത വര്‍ധിച്ചതോടെ വില്‍പ്പന കുത്തനെ ഇടിച്ചു. വിലയിടിവ് ചെറുകിട കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഉല്‍പ്പാദനച്ചെലവുപോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
What's Your Reaction?