മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നെടുങ്കണ്ടത്തുനിന്ന് 2 വാഹനങ്ങള്‍ മോഷ്ടിച്ചുകടത്തി: മുണ്ടക്കയം സ്വദേശി അറസ്റ്റില്‍

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നെടുങ്കണ്ടത്തുനിന്ന് 2 വാഹനങ്ങള്‍ മോഷ്ടിച്ചുകടത്തി: മുണ്ടക്കയം സ്വദേശി അറസ്റ്റില്‍

Jun 21, 2026 - 16:48
 0
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നെടുങ്കണ്ടത്തുനിന്ന് 2 വാഹനങ്ങള്‍ മോഷ്ടിച്ചുകടത്തി: മുണ്ടക്കയം സ്വദേശി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്തുനിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 2 വാഹനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൊക്കയാര്‍ അമലാഭവന്‍ ഉണ്ണിക്കുട്ടന്‍(25) ആണ് പിടിയിലായത്. നെടുങ്കണ്ടത്തുനിന്ന് ഓട്ടോറിക്ഷയും പാമ്പാടുംപാറയില്‍നിന്ന് ജീപ്പുമാണ് ഇയാള്‍ മോഷ്ടിച്ചുകടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2ഓടെയാണ് സംഭവം. നെടുങ്കണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ മാളിയേക്കല്‍ ജോബിന്‍ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ആദ്യം കടത്തിയത്. വയറുകള്‍ നേരിട്ട് ഘടിപ്പിച്ച് വാഹനം സ്റ്റാര്‍ട്ടാക്കി കുമളി റൂട്ടിലേക്ക് ഓടിച്ചുകൊണ്ടുപോയി. ഇതിനിടെ പാമ്പാടുംപാറ ജങ്ഷനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ജീപ്പ് ശ്രദ്ധയില്‍പ്പെട്ടു. പാമ്പാടുംപാറ വിളയില്‍ വിഎസ് രാജന്റെ ഉടമസ്ഥയിലുള്ള ജീപ്പും സമാനമായ രീതിയില്‍ സ്റ്റാര്‍ട്ടാക്കി ഓടിച്ച് കട്ടപ്പനയിലെത്തി. നഗരത്തിലെ പെട്രോള്‍ പമ്പിലെത്തിയ യുവാവ് ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം നല്‍കാതെ ഓടിച്ചുകൊണ്ടുപോയി. പമ്പിലെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് പെരുവന്താനത്ത് ഹൈവേ പൊലീസ് നടത്തിയ പരിശോധനയില്‍ ജീപ്പിലെത്തിയ ഉണ്ണിക്കുട്ടിനെ പിടികൂടുകയായിരുന്നു. നെടുങ്കണ്ടത്തെ എസ്റ്റേറ്റുകളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow