ഇടുക്കി ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കടുവ പശുവിനെ കൊന്നുതിന്നു: നാട്ടുകാര്‍ ഭീതിയില്‍

ഇടുക്കി ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കടുവ പശുവിനെ കൊന്നുതിന്നു: നാട്ടുകാര്‍ ഭീതിയില്‍

Jun 21, 2026 - 16:30
 0
ഇടുക്കി ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കടുവ പശുവിനെ കൊന്നുതിന്നു: നാട്ടുകാര്‍ ഭീതിയില്‍
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ ബിഎല്‍ റാം ഈട്ടിത്തേരിയില്‍ പശുവിനെ കടുവ കൊന്നുഭക്ഷിച്ചു. സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 19ന് പശുവിനെ കാണാതായിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് പാതിഭക്ഷിച്ച നിലയില്‍ ജഡം കണ്ടെത്തിയത്. വനപാലകര്‍ നടത്തിയ പരിശോധനയില്‍ ജഡത്തിനുസമീപം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
കടുവയുടെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനും സഞ്ചാരപഥം മനസിലാക്കുന്നതിനുമായി പ്രദേശത്ത് ഉടന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യമൃഗം വീണ്ടും ജനവാസ മേഖലയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
തോട്ടം തൊഴിലാളികളും കര്‍ഷകരും പതിവായി കടന്നുപോകുന്ന ബിഎല്‍ റാം മേഖലയില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തി. അടിയന്തരമായി കടുവയെ പിടികൂടണമെന്നാണ് ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow