റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം ജൂലൈ 1ന് വണ്ടന്‍മേട്ടില്‍
റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം ജൂലൈ 1ന് വണ്ടന്‍മേട്ടില്‍
ഇടുക്കി: കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം ജൂലൈ 1ന് വണ്ടന്‍മേട്ടില്‍ നടക്കും. മാസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എ ഡി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ മുതിര്‍ന്ന റേഷന്‍ വ്യാപാരികളെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിക്കും. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ സി സോമന്‍, എ ഡി വര്‍ഗീസ്, പി ഇ മുഹമ്മദ് ബഷീര്‍, പി എം അബ്ദുള്‍ റഹിം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?