ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 1ന് കട്ടപ്പനയില്‍
ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 1ന് കട്ടപ്പനയില്‍
ഇടുക്കി: ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മണ്ഡലം പ്രവര്‍ത്തകയോഗവും നവംബര്‍ 1ന് കട്ടപ്പനയില്‍ നടക്കും. പുതിയ ബസ് സ്റ്റാന്‍ഡിനുസമീപം മലനാട് എസ്എന്‍ഡിപി യൂണിയന്‍ ഹാളിന് എതിര്‍വശം കണ്ണംങ്കരയില്‍ ബില്‍ഡിങിലെ പുതിയ ഓഫീസ് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സനുമായ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാര്‍ത്ഥേശന്‍ ശശികുമാര്‍, ജില്ലാ ഭാരവാഹികളായ ബിനീഷ് കെ പി, ജോബി വാഴാട്ട്, സന്ദീപ് ഇ യു, സന്തോഷ് തോപ്പില്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, എന്‍ഡിഎ ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.
What's Your Reaction?

