മൂന്നാറില്‍ വീണ്ടും സഞ്ചാരികളുടെ സാഹസിക യാത്ര
മൂന്നാറില്‍ വീണ്ടും സഞ്ചാരികളുടെ സാഹസിക യാത്ര

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നിര്‍ദേശം ലംഘിച്ച് വീണ്ടും വാഹനങ്ങളില്‍ സഞ്ചാരികളുടെ സാഹസിക യാത്ര. സന്ദര്‍ശക സംഘത്തില്‍പെട്ട കുട്ടി കാറിന്റെ ഡോറില്‍ ഇരുന്നുയാത്ര ചെയ്യുന്നതിന്റെയും യുവാക്കള്‍ കൈയും തലയും പുറത്തിട്ട് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെയും വീഡിയോളാണ് പുറത്തുവന്നത്. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറുകളിലാണ് സഞ്ചാരികള്‍ എത്തിയത്. മൂന്നാര്‍ ഗ്യാപ് റോഡിനുപുറമെ മാട്ടുപ്പെട്ടി റോഡിലും അപകടകരമാംവിധം സാഹസിക യാത്ര നടത്തുന്നത് പതിവായിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
What's Your Reaction?






