അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷിയും മൃഗങ്ങളെ വളര്‍ത്തലുമാണ്. ഇതിനായാണ് 30% ത്തിലധികം തുകയും പഞ്ചായത്ത് മാറ്റിവെച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍, അലോപ്പതി, ഹോമിയോ, ആയുര്‍വേദ മരുന്നുകളുടെ വിതരണം, ഭവന നിര്‍മാണം, റോഡ് നിര്‍മാണങ്ങള്‍, മാലിന്യ സംസ്‌കരണം തുടങ്ങിയവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കിയിട്ടുണ്ട്. 2025- 26 വര്‍ഷത്തെ കരട് രേഖയുടെ വിശദീകരണം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷാ വിനോജ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ അധ്യക്ഷനായി. സെക്രട്ടറി അജി ടി ആര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമോള്‍ രാജന്‍, പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, സോണിയ ജെറി, ലിസി കുര്യാക്കോസ്, ബിനു ബി, ജോമോന്‍ വി ടി ,വിജയമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






