മണ്ഡലകാലം: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു  

മണ്ഡലകാലം: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു  

Nov 12, 2026 - 11:27
 0
മണ്ഡലകാലം: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു  
This is the title of the web page

ഇടുക്കി: ശബരിമല മണ്ഡലകാലത്തിനുമുന്നോടിയായി കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയ പാതയോരത്തെ കൈയേറ്റങ്ങളും അനധികൃത പാര്‍ക്കിങ്ങും ഒഴിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി, പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, റവന്യു അധികൃതര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ ചേര്‍ന്നാണ് കൈയേറ്റം ഒഴിപ്പിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടം ചെയ്ത വാഹനങ്ങള്‍, റോഡരിക് കൈയേറി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവയാണ് പ്രദാനമായും ഒഴിപ്പിച്ചത്. ശബരിമല ഇടത്താവളമായ വണ്ടിപ്പെരിയാര്‍, സത്രം മേഖലകളിലേക്ക് എത്തുന്ന അയ്യപ്പഭക്തര്‍ക്കും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ജിജോ മോന്‍ ടി ടി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow