കേരള കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു

കേരള കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു

Jun 28, 2025 - 14:01
 0
കേരള കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: കേരള കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജക മണ്ഡലം പ്രവര്‍ത്തക
കണ്‍വന്‍ഷന്‍ നടത്തി. വാഴത്തോപ്പില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് എല്‍ഡിഎഫിലെ ഘടകകക്ഷികളെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കിയേയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ച് റെയില്‍വേ ഗതാഗതം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, അലക്‌സ് കോഴിമല, കെ ഐ ആന്റണി, സിബിച്ചന്‍ തോമസ്, റെജി കുന്നംകോട്ട്, സെലിന്‍ കുഴിഞ്ഞാലില്‍, ജോമോന്‍ പൊടിപാറ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow