ഇരട്ടയാര്‍ പഞ്ചായത്തില്‍ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി
ഇരട്ടയാര്‍ പഞ്ചായത്തില്‍ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി. പഞ്ചായത്തിലെ ഹരിത പ്രഖ്യാപനങ്ങള്‍ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വിദ്യാലയങ്ങളിലും അങ്കണവാടികളും പരിശോധന നടത്തുകയും എ പ്ലസ്, എ, ബി എന്നിങ്ങനെ ഗ്രേഡുകള്‍ നല്‍കുകയും, ബി േ്രഗഡ് നേടിയ സ്ഥാപനങ്ങള്‍ക്ക് 10ദിവസം സമയം അനുവദിച്ചുനല്‍കുകയും പോരായ്മകള്‍ പരിഹരിച്ച് എ ഗ്രേഡിലേക്ക് എത്തുന്നതിന് സമയം അനുവദിക്കുകയും ചെയ്തു. പഞ്ചായത്തിലെ, 11 വിദ്യാലയങ്ങള്‍ക്കും, 34 അങ്കണവാടികള്‍ക്കും ഹരിത കേരളം മിഷന്റെ സര്‍ട്ടിഫിക്കേഷന്‍ നല്‍കി.
What's Your Reaction?






