സഹകരണ ഓണം വിപണി 2024 താലൂക്ക് തല ഉദ്ഘാടനം അയ്യപ്പന്‍കോവില്‍
സഹകരണ ഓണം വിപണി 2024 താലൂക്ക് തല ഉദ്ഘാടനം അയ്യപ്പന്‍കോവില്‍

ഇടുക്കി: കേരളാ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് വഴി സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സഹകരണ ഓണം വിപണി 2024 ന്റെ താലൂക്ക് തല ഉദ്ഘാടനം അയ്യപ്പന്‍കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വച്ച് നടന്നു. ഓണം വിപണിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ തോമസ് മൈക്കിള്‍ നിര്‍വഹിച്ചു. ബാങ്കിന്റെ മാട്ടുക്കട്ടയിലുളള നന്മ സൂപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ള ഓണം വിപണിയില്‍ 11 ഇനം സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പടെ 15 ഇനങ്ങളുളള കിറ്റ് 999 രൂപയ്ക്കാണ് വിപണനം നടത്തുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് തോംസണ്‍ രാജു അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ രാജേന്ദ്രന്‍ മാരിയില്‍, തോമസ് തോമസ്, മധു കെ. എസ്, ഷൈല വിനോദ്, സുലോചന ചന്ദ്രന്‍ സെക്രട്ടറി ജിജോ ജോസ് കണ്‍സ്യൂമര്‍ ഫെഡ് കട്ടപ്പന മാനേജര്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






