ആലടി പിഎച്ച്‌സിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കണം
ആലടി പിഎച്ച്‌സിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കണം

ഇടുക്കി: ആലടി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിലുള്ള ഒരുഫാര്‍മസിസ്റ്റ് അവധിയില്‍ പോയാല്‍ ആശുപത്രി അടച്ചിടേണ്ട സ്ഥിതിയാണ്. മുമ്പ് പഞ്ചായത്ത് നിയമിച്ച താല്‍ക്കാലിക ഫാര്‍മസിസ്റ്റ് ഉണ്ടായിരുന്നെങ്കിലും കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഫാര്‍മസിസ്റ്റിനെ പിരിച്ചുവിടുകയായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരമായി മരുന്നുകഴിക്കുന്നവരും തോട്ടം മേഖലയില്‍ നിന്നുമായി നിരവധിപേരാണ് ഓരോ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. പൊതുജനങ്ങളെ വലയ്ക്കുന്ന സമീപനം പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഒഴിവാക്കണമെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






