ഉപ്പുതറ പഞ്ചായത്തിന് 45.54 കോടിയുടെ ബജറ്റ്
ഉപ്പുതറ പഞ്ചായത്തിന് 45.54 കോടിയുടെ ബജറ്റ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് കെ ജെ ജെയിംസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സരിതാ പി എസ് അവതരിപ്പിച്ചു. 45,54,02,000 രൂപ വരവും 45,27,50,000 രൂപ ചെലവും 26,47,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. അതിദരിദ്രര്‍ക്ക് വീട് നിര്‍മാണം, സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരം ഉയര്‍ത്തല്‍, അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം, യുവജനങ്ങളുടെ കായികക്ഷേമം, ആരോഗ്യ മേഖല എന്നിവയ്ക്ക് മുന്‍ഗണനയുണ്ട്. കാര്‍ഷിക മേഖലയിലെ വികസനത്തോടൊപ്പം ഉല്‍പാദന, സേവന മേഖലകളിലും പശ്ചാത്തല സൗകര്യ വികസനത്തിലും മികച്ചനേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന വിവിധങ്ങളായ പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് ഭരണസമിതി പറഞ്ഞു.
What's Your Reaction?






