വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് പരിശീലനവും
വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് പരിശീലനവും

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍
പെണ്‍ക്കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് പരിശീലനവും നടത്തി. എസ്പിസി കോ-ഓര്‍ഡിനേറ്റര്‍ അജി അരവിന്ദ് ക്ലാസ് നയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്നത്. ഇടുക്കി ജില്ലാ പോലീസ് സെല്‍ഫ് ഡിഫെന്‍സ് എഎസ്‌ഐ ബിന്ദു ടി ജി, എഎസ്‌ഐ സോഫിയ കെ എസ്, എസ്.സി.പി.ഒ ബിന്ദുമോള്‍ ടി ജി, എസ്പിസി പരിശീലകന്‍ സനീഷ് സോമന്‍ എന്നിവര്‍് പരിശീലനം നല്‍കി. പെണ്‍കുട്ടികള്‍ക്ക് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധതന്ത്രങ്ങള്‍ അഭ്യസിപ്പിക്കുന്നതിനായാണ് വുമണ്‍ സെല്‍ഫ് ഡിഫന്‍സ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, ഗ്ലോബിറ്റ് ജോസഫ്, ജെയ്‌സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






