ഇടുക്കി ജില്ലയില്‍ വന്യജീവിത്താര സൃഷ്ടിക്കാന്‍ നീക്കം: വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍
ഇടുക്കി ജില്ലയില്‍ വന്യജീവിത്താര സൃഷ്ടിക്കാന്‍ നീക്കം: വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍
ഇടുക്കി: വനാതിര്‍ത്തികളിലെ നിര്‍മിതികള്‍ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് ജില്ലയില്‍ പുതുതായി വന്യജീവിത്താര സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍. ദുരന്ത നിവാരണനിയമം മറയാക്കിയുള്ള ഉത്തരവുകള്‍ ജനത്തോടുള്ള വെല്ലുവിളിയാണ്. വേലികളും മതിലുകളും പൊളിച്ചുനീക്കി വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് കടത്തിവിടാനുള്ള നീക്കമാണ്. തോട്ടങ്ങളിലൂടെയുള്ള മനുഷ്യസഞ്ചാരം നിരോധിക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് അധികാരമില്ലെന്നു കലക്ടര്‍ മനസിലാക്കണം. സുപ്രീംകോടതി നിര്‍ദേശം മറയാക്കി ആനത്താരയില്ലാത്ത ജില്ലയില്‍ പുതിയത് സൃഷ്ടിക്കാനുള്ള ശ്രമമാണിത്. വന്യജീവികളെ നാട്ടിലേക്ക് കടത്തിവിട്ട് ദുരന്തനിവാരണ നിയമം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. നിര്‍മാണങ്ങള്‍ നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കും. സിഎച്ച്ആര്‍ റിസര്‍വ് ഫോറസ്റ്റാണെന്ന് വനം വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്യാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചിത്ര കൃഷ്ണന്‍കുട്ടി, അഡ്വ. ഷൈന്‍ വര്‍ഗീസ്, പി സി മാത്യു, അനൂപ് ജോണ്‍, ജോജി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?