സിഎസ്ഡിഎസ് ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് 26ന് കട്ടപ്പനയില്‍
സിഎസ്ഡിഎസ് ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് 26ന് കട്ടപ്പനയില്‍
ഇടുക്കി: ദളിത് ക്രൈസ്തവരുടെ സംവരണം നിഷേധിക്കുന്നതിനെതിരെ സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി ഭരണഘടന ദിനമായ 26ന് രാവിലെ 10 മുതല്‍ കട്ടപ്പന ഏദന്‍ ഓഡിറ്റോറിയത്തില്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് നടത്തും. ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ടൗണ്‍ ചുറ്റി പ്രകടനവും തുടര്‍ന്ന് നഗരസഭ മിനി സ്റ്റേഡിയത്തില്‍ പൊതുസമ്മേളനവും നടത്തും. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മോബിന്‍ ജോണി അധ്യക്ഷനാകും. സംസ്‌കൃത പണ്ഡിതന്‍ ഡോ. ടി എസ് ശ്യാംകുമാര്‍, നിരീക്ഷകനും സുവിശേഷകനുമായ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, സാമൂഹിക പ്രവര്‍ത്തകരായ സണ്ണി എം കപിക്കാട്, ഡോ. വിനില്‍ പോള്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജു പൂവരണി, മധു പാലത്തിങ്കല്‍, സന്തോഷ് പുഷ്പഗിരി, ശ്രീലാല്‍ കോഴിമല, മനോജ് തോപ്രാംകുടി, ബിനു കോഴിമല, പ്രവീണ്‍ ജെയിംസ്, സണ്ണി കണിയാമറ്റം, മോബിന്‍ ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

