കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പിലിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പിലിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പിലിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി വര്‍ഷ സമാപന
ത്തോടനുബന്ധിച്ച് ഫാ.ഡോ.കിളിരൂപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഇടവക ഗായക സംഘം ജൂബിലി ഗാനം ആലപിച്ചു. പാരീഷ് കൗണ്‍സില്‍ പ്രതിനിധി സിസ്റ്റര്‍ ലിസി മരിയ മംഗള പത്രം അവതരിപ്പിച്ചു. തുടര്‍ന്ന് ഇടവക ട്രസ്റ്റിമാരും പാരീഷ് കൗണ്‍സില്‍ സെക്രട്ടറിയും ചേര്‍ന്ന് മംഗളപത്രം സമര്‍പ്പിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ.ജോസ് മംഗലം, വിശ്വാസ പരിശീലന കേന്ദ്രം രൂപത ഡയറക്ടര്‍ ഫാ.തോമസ് വളന്മനാല്‍,ഇടവക വൈദിക പ്രതിനിധി ഇമ്മാനുവേല്‍ കിഴക്കേത്തലക്കല്‍, ജോസ് ആന്റണി പൂവത്തോലിച്ചെറ്റയില്‍, മാത്യു ചവറപ്പുഴ, സണ്ണി അങ്ങേവീട്ടില്‍, എബ്രഹാം കൊച്ചുചേന്നാട്ട്, ജോമോന്‍ പൊടിപാറ, ലിസമ്മ പുളിമൂട്ടില്‍, അഗസ്റ്റിന്‍ അയലൂര്‍, ജുവല്‍ കക്കാട്ട്, ഷഹാന കുന്നേല്‍, മരിയ ഒഴാക്കല്‍, സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

