ശാന്തിഗ്രാം ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും 29ന്
ശാന്തിഗ്രാം ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും 29ന്

ഇടുക്കി: സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക്, കരുത്തേകാന്‍ ഒരുമിക്കാം എന്ന മുദ്രാവാക്യവുമായി സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുനടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.
കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ബാങ്കിന് 132 കോടി പ്രവര്‍ത്തന മൂലധനവും 42 കോടി രൂപ നിക്ഷേപവും 81 കോടി രൂപ വായ്പയുമുണ്ട്. ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, നെല്ലിപ്പാറ എന്നിവിടങ്ങളില്‍ ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. ശാന്തിഗ്രാം, നെല്ലിപ്പാറ, കൊച്ചുകാമാക്ഷി എന്നിവിടങ്ങളില്‍ സഹകരണ നീതി സ്റ്റോറുകളും ശാന്തിഗ്രാം, ചെമ്പകപ്പാറ എന്നിവിടങ്ങളില്‍ വളം ഡിപ്പോയും ഇടിഞ്ഞമലയില്‍ കാര്‍ഷിക നഴ്സറിയും ശാന്തിഗ്രാമില്‍ ഹെഡ് ഓഫീസിനോടനുബന്ധിച്ച് സഹകരണ ഏലക്ക സ്റ്റോറും പ്രവര്‍ത്തിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി, വൈസ് പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, സെക്രട്ടറി ടി എസ് മനോജ്, ഭരണസമിതിയംഗങ്ങളായ ബെന്നി തോമസ്, രാജന്‍ ശ്രീധരന്‍, ബിന്‍സി ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






