കട്ടപ്പനയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14ന്
കട്ടപ്പനയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14ന്
ഇടുക്കി: കട്ടപ്പനയിലെ വിവിധ ക്രിസ്ത്യന്‍ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന് നടക്കും. ഇതിന് മുന്നോടിയായി വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കട്ടപ്പന എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, വൈഎംസിഎ, വിവിധ ക്രിസ്തീയ സഭകള്‍, പ്രസ് ക്ലബ്, എച്ച്‌സിഎന്‍, ലയണ്‍സ് ക്ലബ് ഓഫ് കാര്‍ഡമം വാലി, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍, ലയണ്‍സ് ക്ലബ് ഓഫ് എലൈറ്റ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് ഗ്രീന്‍ സിറ്റി കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്രിസ്തുമസ് കരോള്‍ നടത്തുന്നത്. എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ് ആമുഖപ്രഭാഷണം നടത്തി. റവ. ഡോ. ബിനോയി പി ജേക്കബ്, ഫാ. ജിതിന്‍ വര്‍ഗീസ്, ജോര്‍ജി മാത്യു, കെ ജെ ജോസഫ്, വിനോദ് കുമാര്‍, സല്‍ജു ജോസഫ്, രജിറ്റ് ജോര്‍ജ്, പി ഡി തോമസ്, ഷെമില്‍ എം എ, പി എം ജോസഫ്, ബോബി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

