സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും 9ന് രാവിലെ 10ന്
സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും 9ന് രാവിലെ 10ന്

ഇടുക്കി: സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ബുധന്‍ രാവിലെ 10ന് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തും. ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്യും. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന നടത്താത്ത നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് പല ഹോട്ടലുകളിലും വിളമ്പുന്നത്. പലര്‍ക്കും ദേഹാസ്വാസ്ഥ്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുകയും ചികിത്സതേടുകയും ചെയ്തു. എന്നാല്‍ വീഴ്ചവരുത്തുന്ന ഹോട്ടലുടമകളെ സഹായിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നത്. പൂട്ടിയ ഹോട്ടലുകള്‍ അടുത്തദിവസം തന്നെ തുറക്കാന്‍ ഒത്താശ ചെയ്യുന്നു. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ തുടര്‍ച്ചയായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ആര്‍ സജി അറിയിച്ചു.
What's Your Reaction?






