കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപൂര മഹോത്സവം സമാപിച്ചു
കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മീനപൂര മഹോത്സവം സമാപിച്ചു
ഇടുക്കി: പാറക്കടവ് കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തില്‍ മീനപൂര മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്റെ മുഖ്യ കാര്‍മികത്വത്തിലും ശാന്തിമാരായ പ്രതീഷ് മാധവന്‍, സോജു ശാന്തി എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. തൃക്കൊടിയേറ്റ്, പൊങ്കാല, കാര്യ സിദ്ധിപൂജ, രുദ്രാഭിഷേകം, ദേവിക്ക് പൂമൂടല്‍, പള്ളിവേട്ട തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും നടന്നു. പ്രാദേശിക കലാപരിപാടികള്‍ക്കൊപ്പം ഫ്യൂഷന്‍ തിരുവാതിരയും കൈകൊട്ടിക്കളിയും മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടന്നു. സമാപന ദിവസം നടന്ന ആറാട്ടിലും താലപ്പൊലി ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. വിവിധ പ്ലോട്ടുകള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരന്നു. അന്നദാനത്തിന് തയ്യാറാക്കുന്ന വിഭവങ്ങള്‍ ദേവിയുടെ മുമ്പില്‍ വിളമ്പുന്ന പ്രത്യേക ചടങ്ങും നടത്തി. പ്രസിഡന്റ് സുനില്‍ കെ എം, വൈസ് പ്രസിഡന്റ് പ്രസാദ് കെ എസ്, സെക്രട്ടറി സുനില്‍കുമാര്‍ എം ആര്‍, സന്ദീപ് എന്‍ വി, സുരേഷ് കാച്ചനോക്കല്‍, വനിതാസംഘം ഭാരവാഹികള്‍, യൂത്ത് മുവ്‌മെന്റ് ഭാരവാഹികള്‍, കുമാരിസംഘം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?