പാമ്പനാര്‍- കല്ലാര്‍ റോഡിലെ പാലം അപകടാവസ്ഥയില്‍
പാമ്പനാര്‍- കല്ലാര്‍ റോഡിലെ പാലം അപകടാവസ്ഥയില്‍

ഇടുക്കി: പാമ്പനാറിന് കുറുകെ പാമ്പനാറിനെയും കല്ലാറിനെയും ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിലായിട്ട് നാളുകളായി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന് കൈവരികള്‍ ഇതുവരെയും പുനര്‍നിര്‍മിച്ചിട്ടില്ല. കല്ലാര്‍ മേഖലയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന റോഡുകൂടിയാണ് ഇത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും അധികതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴയത്തും മൂടല്‍മഞ്ഞിലും ഇതുവഴി യാത്രചെയ്യുന്ന യാത്രക്കാര്‍ പാലത്തിന്റെ അപകട സ്ഥിതി മനസിലാക്കാതെ മുമ്പോട്ട് പോകുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും അടിയന്തരമായി പാലം പുനര്‍ നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






