കട്ടപ്പന നഗരത്തില്‍ വീട്ടില്‍ തീപിടിത്തം: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
കട്ടപ്പന നഗരത്തില്‍ വീട്ടില്‍ തീപിടിത്തം: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ഇടുക്കി: കട്ടപ്പന നഗരത്തില്‍ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പുഷ്പഗിരി പാലത്തിങ്കല്‍ അമ്പിളിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന വഞ്ചിത്താനം ജോയിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ തീപിടിത്തമുണ്ടായത്. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്പിളിയും ഭര്‍ത്താവ് അനീഷും സ്ഥലത്തുണ്ടായിരുന്നില്ല. അപകടസമയം അമ്പിളിയുടെ മൂന്ന് മക്കള്‍ വീടിനുപുറത്തായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ടിവി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. അപകടകാരണം വ്യക്തമല്ല.
What's Your Reaction?






