രാജാക്കാട്ട് ബൈക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
രാജാക്കാട്ട് ബൈക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ റോഡില്‍ പഴയവിടുതിക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രാജാക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ മാരാര്‍സിറ്റിക്ക് സമീപമാണ് അപകടം. മമ്മട്ടിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






