കല്‍ത്തൊട്ടിയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

കല്‍ത്തൊട്ടിയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

Aug 28, 2026 - 18:00
 0
കല്‍ത്തൊട്ടിയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കല്‍ത്തൊട്ടി എസ്എന്‍ഡിപി ശാഖാ യോഗം ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം നടത്തി. നരിയമ്പാറ ശബരിഗിരി അയ്യപ്പ ഉപക്ഷേത്രാങ്കണത്തില്‍നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര സ്വര്‍ണവിലാസം-വെങ്ങാലൂര്‍ക്കട വഴി ചുറ്റി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജയന്തി ദിന സമ്മേളനം മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് എന്‍ ആര്‍ ലാല്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. പതാക ഉയര്‍ത്തല്‍, വിശേഷാല്‍ പൂജകള്‍, ഗുരുദേവ കൃതികളുടെ പാരായണം, കലാപരിപാടികള്‍, ചതയസദ്യ, ഓണാഘോഷ പരിപാടികള്‍ എന്നിവയും നടന്നു. ശാഖാ സെക്രട്ടറി കെ എന്‍ ഉത്തരാനന്ദന്‍, കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍, വൈസ് പ്രസിഡന്റ് പ്രദീപ് എസ് മണി, യൂണിയന്‍ കമ്മിറ്റിയംഗം രതീഷ് വിജയന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനു മോഹനന്‍, വനിതാ സംഘം പ്രസിഡന്റ് അജിത സത്യന്‍, സെക്രട്ടറി ബിന്ദു മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow